...നാമ ജപത്തിന്റെ ഈണമാണ് ബാല്യത്തിന്റെ ആദ്യ രാഗം ....അക്ഷരം നീട്ടിചൊല്ലുന്ന താളമാണ് ആദി താളം ...........അങ്ങനെ ഞങ്ങളുടെ കോറസ് ....ഹരീ ....ശ്രീ ...എന്നങ്ങനെ ഉയരും ,അതുകഴിഞ്ഞാല്‍ പ്രാവേ പ്രാവേ പോകല്ലേ വാ വാ കൂട്ടിനകത്താക്കാം [ഇത് കേട്ടാല്‍ അന്നേരം അവിടിരിക്കുന്ന പ്രാവ് പറന്നു പോകും ,വാ വാകൂട്ടിനകത്താക്കാം എന്ന് ...പിന്നല്ലാതെ }...ഒന്നാനാം കുന്നിന്‍ മേല്‍ തുടങ്ങിയ പാട്ടുകള്‍ പാടും ,തല്ലു കൊണ്ട് കരഞ്ഞു പാടുന്നവര്‍ ഒരു വിഭാഗം,എന്റെ അത്രയും സൌണ്ട് ഇവിടെ ആര്‍ക്കും ഇല്ല എന്ന മട്ടുകാര്‍,കൂട്ടത്തില്‍ ചുണ്ടനക്കുന്നവര്‍ എല്ലാം ഉണ്ട് കേട്ടോ..ഒരു൧൨ മണി ആകുമ്പോള്‍ വീട്ടില്‍ നിന്ന് ചോറ് കുത്തി നിറച്ചു വിമാനത്തിന്റെ പടം ഉള്ള തട്ടവുമായി കുഞ്ഞമ്മ വരും ...തന്കോഞ്ഞയെ കാണുമ്പം നമ്മുടെ ഗോപി സാറിന്റെ ഒരു പാട്ടുണ്ട്..തങ്കമണി പൊന്നുമണി ചട്ടംബിക്കല്യാണീ......അന്ന് നമുക്കിതിന്റെ ഒരു സംഭവം അറിയത്തില്ലല്ലോ ,,,,ആ അത് പോട്ടെ...ഈ ഉച്ചയൂണ്‍ എന്ന് പറയുന്ന കലാപരിപാടി ഒരര്‍ത്ഥത്തില്‍ മറ്റൊരു പീഡനം ആണ്..വീട്ടില്‍ നമ്മള്‍ എന്തൊക്കെ കഴിക്കാന്‍ മടിക്കുന്നോ ,അതെല്ലാം ഈ പാത്രത്തില്‍ കാണും ...കഷണ്ടിയും തടവി കണ്ണും ചുവപ്പിച്ചു ഗോപിസാറിന്റെ ഒരു മൂളല്‍ ഉണ്ട് ...വേപ്പിന്‍ പട്ട കഷായം ആണെങ്കിലും നിന്ന നില്‍പ്പില്‍ നമ്മള്‍ മൂന്നു കുപ്പി കഴിക്കും ..അതാ ആ മൂളലിന്റെ ഒരു എഫ്ഫക്റ്റ്
തുടരും
No comments:
Post a Comment